Labour India Info World

Thursday, 4 April 2013

Class X Chapter 1. സമാന്തരശ്രേണികള്‍ Home Work Questions

1.ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം പ്രഭാതനടത്തം തുടങ്ങിയ ഒരാള്‍ ആദ്യദിവസം 12 മിനിറ്റ്‌ സമയം നടന്നു. തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും തലേദിവസം എടുത്തതിനേക്കാള്‍ 6 മിനിറ്റ്‌ വീതം കൂടുതല്‍ സമയം നടക്കുകയാണെങ്കില്‍
a. ഓരോ ദിവസവും നടന്നതിന്റെ സമയം ശ്രേണിയായി എഴുതുക.
b. എത്രാം ദിവസമാണ്‌ അയാള്‍ 1 മണിക്കൂര്‍ സമയം നടക്കുന്നത്‌?


2. ഒരു കടയില്‍ കുറേ സോപ്പുകള്‍ പ്രദര്‍ശനത്തിനായി അടുക്കിവച്ചിരിക്കുന്നു. ഏറ്റവും താഴത്തെ നിരയില്‍ 20 സോപ്പ്‌, അതിനുമുകളിലുള്ള നിരയില്‍ 18 സോപ്പ്‌ തുടങ്ങിയ ക്രമത്തില്‍ ഏറ്റവും മുകളിലത്തെ നിരയില്‍ 4 സോപ്പുകള്‍ അടുക്കിയിരിക്കുന്നു.

a.എത്ര നിരകളിലായിട്ടാണ്‌ സോപ്പുകള്‍ അടുക്കിയിരിക്കുന്നത്‌?
b. ആകെ എത്ര സോപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌?

3. ജോണിയുടെ കൈവശം ജനുവരി 1-ാം തീയതി രാവിലെ 500 മിഠായികളുണ്ടായിരുന്നു. ദിവസവും ജോണി 4 മിഠായികള്‍ വീതം തിന്നുന്നു. ജനുവരി 31-ാം തീയതി വൈകുന്നേരം ജോണിയുടെ പക്കല്‍ എത്ര മിഠായികള്‍ ബാക്കിയുണ്ടാകും? 

4. ഒരു ത്രികോണത്തിലെ ആന്തരകോണുകളുടെ തുക 
ചതുര്‍ഭുജത്തിലെ ആന്തരകോണുകളുടെ തുക
പഞ്ചഭുജത്തിലെ ആന്തരകോണുകളുടെ തുക
ഇൗ രീതി തുടര്‍ന്നാല്‍ 12 വശങ്ങളുള്ള ഒരു ബഹുഭുജത്തിലെ ആന്തരകോണുകളുടെ 
തുക എത്ര?

5. ഒരു ഇഷ്‌ടിക അട്ടിയിലെ ഏറ്റവും താഴത്തെ നിരയില്‍ 97 ഇഷ്‌ടികകളും രണ്ടാമത്തെ നിരയില്‍ 91 ഇഷ്‌ടികകളും മൂന്നാമത്തെ നിരയില്‍ 85 ഇഷ്‌ടികകളും എന്ന ക്രമത്തില്‍ അടുക്കിയിരിക്കുന്നു. ഏറ്റവും മുകളിലത്തെ നിരയില്‍ ഒരു ഇഷ്‌ടികമാത്രമാണുള്ളത്‌. 
a. 15-ാമത്തെ നിരയില്‍ എത്ര ഇഷ്‌ടികകളുണ്ട്‌?
b. ഇൗ അട്ടിയില്‍ ആകെ എത്ര ഇഷ്‌ടികകളുണ്ട്‌?


6. ഭൂമിയില്‍നിന്ന്‌ വിക്ഷേപിക്കപ്പെട്ട ഒരു പരീക്ഷണ റോക്കറ്റ്‌ ആദ്യ സെക്കന്റില്‍ 1500 മീറ്ററും രണ്ടാം സെക്കന്റില്‍ 1450 മീറ്ററും മൂന്നാം സെക്കന്റില്‍ 1400 മീറ്ററും എന്ന ക്രമത്തില്‍ മുകളിലേക്ക്‌ സഞ്ചരിക്കു ന്നു.
(a) 20-ാം സെക്കന്റില്‍ റോക്കറ്റ്‌ സഞ്ചരിച്ച ദൂരമെന്ത്‌?
(b) 20 സെക്കന്റുകൊണ്ട്‌ റോക്കറ്റ്‌ തറനിരപ്പില്‍നിന്ന്‌ എത്ര ഉയരത്തില്‍ എത്തും?


7. ഒരു വാട്ടര്‍ടാങ്കില്‍ നിറയെ 200 ലിറ്റര്‍ വെള്ളമുണ്ട്‌. ഒരു ടാപ്പ്‌ കേടായതുമൂലം ടാങ്കിലെ വെള്ളം മണിക്കൂറില്‍ 5 ലിറ്റര്‍ വീതം നഷ്‌ടപ്പെടുന്നു. (ടാങ്കിലെ വെള്ളം മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നില്ല)
(a) ടാങ്കില്‍ ഓരോ മണിക്കൂറിന്റെ അവസാനത്തിലും ശേഷിക്കുന്ന വെള്ളത്തിന്റെ അളവ്‌ ശ്രേണിയായി എഴുതുക.
(b) ഇൗ ശ്രേണി സമാന്തരശ്രേണിയാണോ? എന്തുകൊണ്ട്‌? അതെയെങ്കില്‍ ശ്രേണിയുടെ ആദ്യ
പദവും പൊതുവ്യത്യാസവും കണ്ടുപിടിക്കുക.
(c) 12 മണിക്കൂറിനുശേഷം ടാങ്കില്‍ ശേഷിക്കുന്ന വെള്ളത്തിന്റെ അളവെന്ത്‌?
(d) 12 മണിക്കൂര്‍കൊണ്ട്‌ ടാങ്കില്‍നിന്ന്‌ എത്ര ലിറ്റര്‍ വെള്ളം നഷ്‌ടപ്പെട്ടു?
(e) എത്രമണിക്കൂര്‍ കഴിയുമ്പോള്‍ ടാങ്കില്‍ പകുതി വെള്ളമുണ്ടാകും?
(f) എത്ര മണിക്കൂര്‍കൊണ്ട്‌ ടാങ്ക്‌ കാലിയാകും?


8. ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അലങ്കാര തൂക്കുവിളക്കിലെ ഏറ്റവും മുകളിലത്തെ വൃത്ത ത്തില്‍ 17 ക്രിസ്‌റ്റല്‍ ഗ്ലാസുകളുണ്ട്‌. അതിന്‌ താഴേ ക്കുള്ള ഓരോ വൃത്തത്തിലും മുകളിലുള്ള വൃത്തത്തിലേതിനേക്കാള്‍ 12 ക്രിസ്‌റ്റല്‍ ഗ്ലാസുകള്‍ വീതം കൂടുതലുണ്ട്‌. ഇപ്രകാരം 9 വൃത്തങ്ങളുള്ള ഈ തൂക്കുവിളക്കില്‍ ആകെ എത്ര ക്രിസ്‌റ്റല്‍ ഗ്ലാസു കള്‍ ഉപയോഗിച്ചിട്ടുണ്ട്‌?
 

Home Work Answers


1. As per the advice of the doctor, a man started morning walk. On the first day he walked for 12 minutes and on the following days he walked for 6 more minutes than the previous days time.
(a) Write the time of his walk as a sequence.
(b) On which day he walked for one hour?

2.Soaps are displayed in a shop in such a way that there are 20 soaps in the bottom row, 18 soaps in the next upper row and so on and 4 soaps in the top row.
(a) In how many rows are the soaps stacked?
(b) How many soaps are displayed?

3.On January 1st morning Johny had 500 sweets. Every day he eats 4 sweets. How many sweets will be left with him on January 31st evening?

4.The sum of the interior angles of a triangle is 

sum of the interior angles of a quadrilateral is 

sum of the interior angles of a pentagon is

Continuing this way, find the sum of the interior angles of a polygon of 12 sides.

5.In a stack of bricks there are 97 bricks in the bottom row, 91 bricks in the second row, 85 bricks in the third row and so on. In the top row there is only one brick.
(a) How many bricks are there in the 15th row?
(b) What is the total number of bricks in this stack?

6.An experimental rocket launched from earth travels upwards 1500 m in the 1st second, 1450 m in the 2nd second, 1400 m in the 3rd second and so on.
(a) What is the speed of the rocket in the 20th second?
(b) How far from the ground level will the rocket reach in 20 seconds?

7.In a water tank there is 200 litres of water when full. 5 litres of water is lost every hour due to the leakage in a tap. (The water in the tank is not used for any other purpose)
(a) Write the quantity of water that remains at the end of each hour as a 
sequence.
(b) Is this sequence an arithmetic sequence? Why? If so, find its first term 
and common difference.
(c) What is the quantity of water left in the tank after 12 hours?
(d) How much water is lost from the tank in 12 hours?
(e) In how many hours the tank will be half with water?
(f) In how many hours the tank will be empty?

8.In a chandelier exhibited in a museum, there are 17 crystal glasses on the topmost ring. On each of the rings below it there are 12 crystal glasses more than the ring just above it. How many crystal glasses are used in that chandelier with 9 rings.
Home Work Answers




Class X Mathematics Chapters

1 comment:

Anonymous said...

ithinulla answer evidennu kittum?