Labour India Info World

Monday 29 July 2013

Class X Maths Chapter-5. ഘനരൂപങ്ങള്‍ (Solids)

1. പാദവക്ക്‌ 4 സെ.മീറ്ററും പാര്‍ശ്വോന്നതി 5 സെ.മീറ്ററും ഉള്ള ഒരു സമചതുരസ്‌തൂപികയുടെ ഉപരിതല പരപ്പളവ്‌ കണ്ടുപിടിക്കുക.
2. പാദചുറ്റളവ്‌ 12π സെ.മീറ്ററും പാര്‍ശ്വോന്നതി 10 സെ.മീറ്ററും ആയ ഒരു വൃത്തസ്‌തൂപികയുടെ വ്യാപ്‌തം എന്ത്‌?
3. ഒരു സ്‌തൂപികയുടെ പാദം 7 സെ.മീ. വശമുള്ള സമഷഡ്‌ഭുജമാണ്‌. അതിന്റെ ഉയരം 15 സെ.മീ. ആയാല്‍ വ്യാപ്‌തം കണ്ടുപിടിക്കുക.
4. ഒരു വൃത്തസ്‌തൂപികയുടെ പാദആരം 11 സെ.മീറ്ററും ഉയരം 60 സെ.മീറ്ററും ആയാല്‍ അതിന്റെ (a) ഉപരി തല പരപ്പളവെന്ത്‌? (b) വ്യാപ്‌തമെന്ത്‌?
5. പാദവക്ക്‌ 8 മീറ്ററും ഉയരം 9 മീറ്ററും ഉള്ള സമചതുര സ്‌തൂപികയുടെ ഉപരിതല പരപ്പളവും പാദവക്ക്‌ 9 മീറ്ററും ഉയരം 8 മീറ്ററും ഉള്ള സമചതുരസ്‌തൂപിക യുടെ ഉപരിതല പരപ്പളവും തുല്യമാണോ എന്ന്‌ പരി ശോധിക്കുക.
6. ഒരു ഗോളത്തിന്റെ ഉപരിതല പരപ്പളവ്‌ 324π ച. സെ.മീ. ആയാല്‍ അതിന്റെ ആരം എന്ത്‌?
7. 50 സെ.മീ. ആരവും 4 മീറ്റര്‍ നീളവുമുള്ള വൃത്തസ്‌തം ഭത്തിന്റെ രണ്ടഗ്രങ്ങളിലും അതേ ആരമുള്ള അര്‍ധ വൃത്തങ്ങള്‍ ഘടിപ്പിച്ച രൂപത്തിലുള്ള ഒരു ടാങ്കില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും?
8. ഒരു പന്തിന്റെ ഉപരിതല പരപ്പളവ്‌ 1808.64 ച.സെ.മീ. ആയാല്‍ അതിന്റെ ആരം എത്ര?
9. 8 സെ.മീ. വ്യാസവും 5 സെ.മീ. പാര്‍ശ്വോന്നതിയും ഉള്ള വൃത്തസ്‌തൂപികാകൃതിയായ ഒരു പാത്രത്തില്‍ എത്ര അളവ്‌ വെള്ളം കൊള്ളും?


 10. ഒരു ഗോളത്തിന്റെ വ്യാപ്‌തം 166.66 π സെ.മീ. ആയാല്‍ അതിന്റെ ഉപരിതല പരപ്പളവ്‌ കണ്ടുപിടിക്കുക.